Click here to see the latest photos of Summer Camp 2017.............സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ........................... SPC Emblem is available in download link..............Activity Calender of February is also available ......... ... . ............Student Police Cadet Project Help line Number : 9497930004
 ഇക്കുറി SSLC പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ ആദ്യമന്വേഷിച്ചത് ഇടുക്കിയിലെ അഞ്ജനി ഷാബുവിന്റെ പരീക്ഷാ ഫലമാണ്. അഞ്ജനി സ്വന്തം വിധി വൈപരീത്യങ്ങളോട് പടവെട്ടി നേടിയ full A+ വിജയം എല്ലാ വിദ്യാർത്ഥികൾക്കും മാതൃകയാണ്. പ്രതിസന്ധികളാണ് മിക്കപ്പോഴും ഒരു വ്യക്തിയുടെ അതിജീവന ശക്തിയുടെ ആഴം വെളിവാക്കിത്തരുന്നത്. സ്വന്തം പരിമിതിയേയും ജീവിത പ്രശ്നങ്ങളേയും കുറിച്ച് വൃഥാവിലപിച്ച് സമയം കളയുന്നവർക്കും പരീക്ഷാ-പ്പേടിയുടേയും മാർക്ക് കുറഞ്ഞു പോയതിന്റെയുമൊക്കെ പേരിൽ ജീവിതം ഹോമിക്കാൻ തയ്യാറാകുന്നവർക്കുമുളള ശക്തമായ താക്കീത് കൂടിയാണ് അഞ്ജനിയുടെ വിജയമെന്ന് തിരിച്ചറിയുന്നതു കൊണ്ടുകൂടിയാണ് ഇത് എഴുതുന്നത്. ഇടുക്കി ജില്ലയിലെ പണിക്കൻ കുടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഞ്ജനി ഷാബുവിനെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് കുട്ടി സ്ക്കൂളിലെ SPC യിൽ സീനിയർ കേഡറ്റായുണ്ട്. അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടായ വലിയ ദുരന്തത്തിലും അനാഥത്വത്തിലും മനസു പതറി നിൽക്കുന്ന കുഞ്ഞിനെ ഇടുക്കി SPC യുടെ ഡിസ്ട്രിക്ട് നോഡൽ ഓഫീസറായ ശ്രീ.വി.എൻ സജിയും അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസറായ ശ്രീ.സുരേഷ് ബാബുവും കൂടിയാണ് എനിക്ക് പരിചയപ്പെടുത്തിയത്. അനുജത്തിയേയും കൊണ്ട് അച്ഛൻ മരണത്തിലേക്ക് തുഴഞ്ഞു പോയതിന്റെ ആഘാതത്തിലായിരുന്നു അവൾ. വഴികാട്ടേണ്ട പെറ്റമ്മയെ കുഞ്ഞുന്നാളിലേ അവൾക്കു നഷ്ടപ്പെട്ടിരുന്നു. പക്ഷേ കുട്ടിയുടെ കണ്ണുകളിലെ തിളക്കവും പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും മുഖത്തു നിന്ന് ആർക്കും വായിച്ചെടുക്കാമായിരുന്നു. അത് അവഗണിക്കപ്പെടേണ്ടതല്ലെന്നും ഇത്തരം പ്രതീക്ഷകളുടെ സാഫല്യത്തിലൂടെയാണ് ഒരു രാജ്യം അതിന്റെ ഗുണപരമായ ഉന്നതി ആർജ്ജിക്കുന്നതെന്നും ഞാൻ വിശ്വസിക്കുന്നു.
 ഒരു നല്ല ഡോക്ടറാകുകയാണ് ജീവിതാഭിലാഷം എന്നുകൂടി കുട്ടിയിൽ നിന്നും കേട്ടപ്പോൾ വാക്കുകളിലെ ആത്മാർത്ഥത ഞങ്ങൾ തിരിച്ചറിഞ്ഞു. അഞ്ജനിയുടെ തുടർപഠനം ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും SPC ഏറ്റെടുക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഇതിനായി സഹായഹസ്തം നീട്ടിയത് തൃശ്ശൂരിന്റെ സ്വന്തം പ്രൊഫസർ പി.സി.തോമസായിരുന്നു. അങ്ങനെയാണ് അഞ്ജനി ഷാബു എന്ന ഒമ്പതാം ക്ലാസുകാരി തൃശ്ശൂർ കുട്ടമംഗലം സെന്റ് ആഗസ്റ്റിൻ സ് എച്ച്.എസ്.എസിൽ എത്തുന്നത്. അന്ന് അത്യാഹിതം നടന്ന സമയത്തും പിന്നീടുമെല്ലാം അഞ്ജനിയ്ക്കുള്ള മരുന്നും ആഹാരവും വസ്ത്രങ്ങളുമെല്ലാം വാങ്ങി നൽകിയതും സഹായഹസ്തവുമായി മുന്നിൽ നിന്നതും അവിടുത്തെ സുമനസ്സുക്കളായ പോലീസുകാരാണ്. അവർ തന്നെയാണ് കുട്ടിയുടെ ബന്ധുക്കളേയും കൂട്ടി അവളെ പുതിയ സ്ക്കൂളിൽ അഡ്മിഷനായി കൊണ്ടുപോയതും. ഇന്ന് ഒരു നാടിന്റെ മുഴുവൻ പ്രതീക്ഷയായി മാറിയിരിക്കുകയാണ് അഞ്ജനിപ്രതിസന്ധികളെ, അതെത്ര വലുതോ ആയിക്കൊളളട്ടെ സധൈര്യം നേരിടാനുള്ള അപാരമായ ശക്തി നാമോരോരുത്തരിലും അന്തർലീനമാണെന്ന് നമ്മുടെ വിദ്യാർത്ഥികൾ നമുക്കു ചുറ്റുമുള്ള ഇത്തരം നിരവധി മാതൃകകളിലൂടെ തിരിച്ചറിയണം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വിഭാവനം ചെയ്യുന്നതും മറ്റൊന്നല്ല. SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ അഞ്ജനിയ്ക്ക് എന്റെ അഭിനന്ദനങ്ങൾ. ഇതൊരു ശുഭാരംഭമായി കാണുക. കൂടുതൽ മികച്ച വിജയങ്ങൾക്കായി പ്രയത്നിക്കുക.
                                                          പി.വിജയൻ .പി.എസ്

0 comments:

Post a Comment

Please send your suggestions

------------------------------------------------------------------------------------------------


State Nodal Officer

State Nodal Officer
Shri. P. Vijayan IPS

Indoor/Outdoor .........Manual.............

Visitors


Online Users

spc@. Powered by Blogger.

Contact Us

SPC Directorate : 04712452655

Mr. Ajith Kumar R (ASNO) : 9656419555

Mr.Sreekanth( Project Officer) : 8891900679

Mr.Gopan J S( Project Officer) : 9995444260

Latest News

വായനക്കാരുടെ അഭിപ്രായങ്ങൾ
************************************************************
അഭിപ്രായവും നിർദേശവും രേഖപ്പെടുത്തുവാൻ ക്ലിക്ക് ചെയ്യുക

Important Dates

ജനുവരി 4 : ലുയി ബ്രെയിൻ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഏപ്രിൽ 22 - ലോക ഭൌമ ദിനം
മെയ് 1 - മെയ് ദിനം
മെയ് 31 - ലോക പുകയില വിരുദ്ധ ദിനചരണം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായന ദിനം
ജൂൺ 26 -ലഹരി വിരുദ്ധ ദിനമായി

Complaints & Suggestions

ഏതെങ്കിലും വിവരങ്ങൾ ചേർക്കാതെ പോയിട്ടുണ്ടെങ്കിൽ studentpoliceblog@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണമേ