Click here to see the latest photos of Summer Camp 2017.............സ്റ്റുഡൻറ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് 2017 മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ ........................... SPC Emblem is available in download link..............Activity Calender of February is also available ......... ... . ............Student Police Cadet Project Help line Number : 9497930004
ഉത്തരവാദിത്വബോധവും കാര്യശേഷിയും നേതൃത്വഗുണവുമുള്ള യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതും കേരളത്തിന്റെ അഭിമാനമായി മാറിക്കഴിഞ്ഞതുമായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതി രാജ്യം മുഴുവൻ ഏറ്റെടുക്കാനൊരുങ്ങി നിൽക്കുമ്പോഴാണ് ഇത്തവണത്തെ എസ്.എസ്. എൽ.സി പരീക്ഷാ ഫലം പുറത്തു വരുന്നത്. 100% വിജയവുമായി SPC പദ്ധതി എസ്.എസ്.എൽ.സി പരീക്ഷയിലും വെന്നിക്കൊടി പാറിച്ചിരിക്കുന്നു. സ്കൂൾ തലത്തിൽ നിലവിലുള്ള രണ്ടു ഡസനിലധികം വരുന്ന വിദ്യാർത്ഥി ശാക്തീകരണ സംഘങ്ങളിൽ നിന്നും SPC യെ വ്യത്യസ്ഥമാക്കുന്നതെന്തെന്ന ചോദ്യം എസ്.പി.സി.പ്രവർത്തകരെല്ലാം തന്നെ ഒരിക്കലെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതാണ്. ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ചോദ്യത്തിനുള്ള ശരിയായ മറുപടിയാണെന്ന് ഞാൻ കരുതുന്നു. SPC പദ്ധതി നിലവിലുള്ള സ്ക്കൂളുകളിലെ വിജയകണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. സംസ്ഥാനത്ത് SPC പദ്ധതി നിലവിലുള്ള സ്ക്കൂളുകളിൽ പത്താം തരത്തിൽ പരീക്ഷയെഴുതിയത് 305 സ്കൂളുകളിലെ സീനിയർ കേഡറ്റുകളാണ്. ഇതിൽ SPC യ്ക്ക് മാത്രമായി ലഭിച്ചത് 1734 ഫുൾ A+ ആണ്. ഇത് സംസ്ഥാനത്ത് ആകെ ലഭിച്ച ഫുൾ A+ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്. SPC പദ്ധതി നിലവിലുള്ള സ്ക്കൂളുകളുടെ വിജയശതമാനത്തിൽ സിംഹഭാഗവും SPC വഴിയാണ് ലഭിച്ചിരിക്കുന്നത്. ഒരു സ്ക്കൂളിൽ പരമാവധി 44 SPC കേഡറ്റുകൾ മാത്രമാണ് SSLC പരീക്ഷ എഴുതുന്നതെന്ന വസ്തുത കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്. കേരളത്തിന്റെ കടൽത്തീരപ്രദേശങ്ങളിലെയും ദുർഘട - പിന്നോക്ക പ്രദേശങ്ങളിലേയും സ്കൂളുകളുടെ വിജയശതമാനം കാര്യമായി വർദ്ധിക്കാനും കുട്ടികളുടെ 'കൊഴിഞ്ഞ് പോക്ക് ' ഒരു പരിധിവരെ തടയാനും പദ്ധതിക്ക് സാധിച്ചെന്ന് രക്ഷാകർത്താക്കളും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. കേരള സർക്കാർ IT മിഷൻ ആവിഷ്ക്കരിച്ച് SPC പദ്ധതി വഴി നടപ്പിലാക്കിയ 'Digital Empowerment Program' സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിച്ചത് തിരുവനന്തപുരം ജില്ലയിൽ വിതുര ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലാണ്. ഇവിടുത്തെ 80% ഫുൾ എപ്ലസ്സും കരസ്ഥമാക്കിയിരിക്കുന്നത് SPC കേഡറ്റുകളാണ്. ഇത് വിതുരയിൽ മാത്രം സംഭവിച്ചതല്ല. കോഴിക്കോട് ജില്ലയിലെ മേമുണ്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷയെഴുതിയ 70% SPC കേഡറ്റുകൾക്കും ഫുൾ A+ ലഭിച്ചു. ഇരുപതോളം സ്ക്കൂളുള്ളിൽ ഇക്കുറി ലഭിച്ച മൊത്തം ഫുൾ A+ ഉം SPC കേഡറ്റുകളാണ് നേടിയിരിക്കുന്നത്. നിരവധി സ്ക്കൂളുകൾക്ക് അവരുടെ വിജയശതമാനം അഭിമാനാർഹമാം വിധം ഉയർത്താൻ പദ്ധതി സഹായിച്ചിട്ടുണ്ട് നിരന്തരവും ചിട്ടപ്രധാനവുമായ രണ്ടു വർഷത്തെ SPC പരിശീലനത്തിലൂടെ കടന്നുപോകുന്ന ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം മുഖ്യമായും കരഗതമാകുന്നത് അയാൾക്കു ചുറ്റിനുമുളള എന്തിനേയും നിർഭയമായി അഭിസംബോധന ചെയ്യുവാനുള്ള പ്രാപ്തിയാണ്. ആത്മവിശ്വാസം തന്നെയാണ് ഒരു SPC കേഡറ്റിനെ വ്യത്യസ്ഥനാക്കുന്നത്. ഘടകം തന്നെയാണ് പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സഹായിക്കുന്നതും. ജീവിതത്തിലെ ദുരവസ്ഥ കളോട് പടവെട്ടി എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടി ലോകത്തിനു മുഴുവൻ മാതൃകയായ ഇടുക്കി ജില്ലയിലെ പണിക്കക്കുടിയിലെ SPC കേഡറ്റ് അഞ്ജനി ഷാബുവിനെപ്പോലെയുള്ള നിരവധി പ്രതിഭകൾ ഇനി പദ്ധതിയിലൂടെ ഉയർന്നു വരുമെന്ന് എനിക്കുറപ്പുണ്ട്. അഭിമാനാർഹമായ വിജയം നേടിയ എല്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും കേഡറ്റുകളെ ഇത്തരത്തിൽ ഉന്നത വിജയത്തിനു പ്രാപ്തരാക്കിയ, SPC യിൽ നിസ്തുല സേവനം ചെയ്യുന്ന എല്ലാ അധ്യാപക- അധ്യാപികമാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും എന്റെ അഭിനന്ദനങ്ങൾ.
                                             ടി.പി.സെൻകുമാർ .പി.എസ്. ,  സംസ്ഥാന പോലീസ് മേധാവി

0 comments:

Post a Comment

Please send your suggestions

------------------------------------------------------------------------------------------------


State Nodal Officer

State Nodal Officer
Shri. P. Vijayan IPS

Indoor/Outdoor .........Manual.............

Visitors


Online Users

spc@. Powered by Blogger.

Contact Us

SPC Directorate : 04712452655

Mr. Ajith Kumar R (ASNO) : 9656419555

Mr.Sreekanth( Project Officer) : 8891900679

Mr.Gopan J S( Project Officer) : 9995444260

Latest News

വായനക്കാരുടെ അഭിപ്രായങ്ങൾ
************************************************************
അഭിപ്രായവും നിർദേശവും രേഖപ്പെടുത്തുവാൻ ക്ലിക്ക് ചെയ്യുക

Important Dates

ജനുവരി 4 : ലുയി ബ്രെയിൻ ദിനം
ജനുവരി 26 - റിപ്പബ്ലിക് ദിനം
ജനുവരി 30 - രക്തസാക്ഷി ദിനം
ഏപ്രിൽ 22 - ലോക ഭൌമ ദിനം
മെയ് 1 - മെയ് ദിനം
മെയ് 31 - ലോക പുകയില വിരുദ്ധ ദിനചരണം
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
ജൂൺ 19 - വായന ദിനം
ജൂൺ 26 -ലഹരി വിരുദ്ധ ദിനമായി

Complaints & Suggestions

ഏതെങ്കിലും വിവരങ്ങൾ ചേർക്കാതെ പോയിട്ടുണ്ടെങ്കിൽ studentpoliceblog@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണമേ